ദുരിതാശ്വസ പ്രവര്‍ത്തനത്തിനായി സൗജന്യസേവനം നല്‍കി യൂബര്‍

By Web TeamFirst Published Aug 20, 2018, 5:53 PM IST
Highlights

ദുരിതാശ്വാസസാമഗ്രികളെത്തിക്കുവാന്‍ വിളിക്കുന്നതിനു പകരം ആളുകള്‍ സിനിമാ തിയറ്ററില്‍ നിന്നും മറ്റ് സ്ഥലങ്ങളില്‍ നിന്നുമാണ് പിക് ചെയ്യാന്‍ വിളിക്കുന്നതിനാലാണ് യൂബര്‍ നേരത്തെ ഇത് പിന്‍വലിച്ചത്.

കൊച്ചി: ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സൗജന്യസേവനം നല്‍കി യൂബര്‍. ശനിയാഴ്ച പ്രഖ്യാപിക്കുകയും പിന്നീട് ആളുകള്‍ ദുരുപയോഗം ചെയ്തതുമായ സേവനമാണ് യൂബര്‍ വീണ്ടും തുടങ്ങിയത്. ദുരിതാശ്വാസസാമഗ്രികളെത്തിക്കുവാന്‍ വിളിക്കുന്നതിനു പകരം ആളുകള്‍ സിനിമാ തിയറ്ററില്‍ നിന്നും മറ്റ് സ്ഥലങ്ങളില്‍ നിന്നുമാണ് പിക് ചെയ്യാന്‍ വിളിക്കുന്നതിനാലാണ് യൂബര്‍ നേരത്തെ ഇത് പിന്‍വലിച്ചത്. കൊച്ചിക്ക് പുറമേ ബംഗലൂരു, ചെന്നൈ എന്നിവിടങ്ങളിലും ഈ സേവനം ലഭിക്കും. 

യൂബര്‍ ആപ്പ് വഴി ദുരിതാശ്വാസക്യാമ്പുകളിലോ, അവ ശേഖരിക്കുന്ന സ്ഥലങ്ങളിലോ നിങ്ങളുടെ സഹായമെത്തിക്കാമെന്ന് യൂബര്‍ നേരത്തെ അറിയിച്ചിരിക്കുന്നത്. ഈ സേവനം സൗജന്യമായിരുന്നു. സാധനങ്ങള്‍ ഒരുക്കിയ ശേഷം സഹായങ്ങളെത്തിക്കാന്‍, യൂബർ ആപ്പിലെ 'FLOODRELIEF' എന്ന ഓപ്‌ഷന്‍ വഴി മുകളില്‍ പറഞ്ഞ നഗരത്തിലുള്ളവര്‍ക്ക് എളുപ്പത്തില്‍ ദുരിതാശ്വാസക്യാമ്പുകളില്‍ സഹായമെത്തിക്കാനാകുമായിരുന്നു. എവിടെയാണോ സാധനങ്ങളൊരുക്കിയിരിക്കുന്നത് അവിടെ ഒരു യൂബർ ഡ്രൈവർ എത്തുകയും, ദുരിതാശ്വാസ സഹായ വസ്തുക്കൾ എടുത്ത ശേഷം ക്യാമ്പുകളിലോ കളക്ഷൻ സെന്‍ററുകളിലോ എത്തിക്കുകയും ചെയ്യും. ഈ സേവനത്തിന് നിരക്ക് ഈടാക്കുകയും ചെയ്യില്ലെന്നും യൂബര്‍ നേരത്തെ അറിയിച്ചിരിക്കുന്നത്.

വിവേകത്തോടെ പെരുമാറണമെന്നും ഒരു പാക്കറ്റ് ബിസ്കറ്റ് നല്‍കാനായി മാത്രം യൂബര്‍ വിളിക്കരുതെന്നും യൂബര്‍ മുന്നറിയിപ്പ് നല്‍കിയിയിട്ടുണ്ട്. 

click me!