ഇന്ത്യയിലെ കുട്ടികള്‍ ഇന്‍റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ തിരയുന്നത് എന്ത്.!

By Web TeamFirst Published Sep 19, 2018, 6:52 PM IST
Highlights

കാസ്പര്‍സ്‌കീയുടെ പാരന്റല്‍ കണ്‍ട്രോള്‍ സൗകര്യം പ്രയോജനപ്പെടുത്തിയായിരുന്നു പഠനം നടത്തിയത്. പാരന്‍റല്‍ കണ്‍ട്രോള്‍ വഴി കുട്ടികള്‍ ഇന്റര്‍നെറ്റില്‍ തിരയുന്ന കാര്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ട്. 

ദില്ലി: ഇന്‍റര്‍നെറ്റ് എന്നത് ഇന്ന് സര്‍വസാധാരണമായിരിക്കുന്നു. ഏത് പ്രായത്തിലുള്ളവര്‍ക്കും കരസ്തമാക്കാവുന്ന അകലത്തിലാണ് സൈബര്‍ ലോകം. അപ്പോള്‍ തന്നെ തന്‍റെ കുട്ടി എന്താണ് ഇന്‍റര്‍നെറ്റില്‍ തിരയുന്നത് എന്നത് ഒരോ മാതാപിതാക്കള്‍ക്കും ആകാംക്ഷയും ആശങ്കയും ഉണ്ടാക്കുന്ന കാര്യമാണ്. അതിനാല്‍ തന്നെ പലരും മക്കളുടെ ഇന്‍റര്‍നെറ്റ് ഉപയോഗത്തില്‍ ലോക്ക് ഇടാറുണ്ട് എന്നതാണ് സത്യം. ഇപ്പോള്‍ ഇതാ . സൈബര്‍ സുരക്ഷാ സ്ഥാപനമായ ക്‌സാപര്‍സ്‌കീ ഇന്ത്യയിലെ കുട്ടികള്‍ എന്താണ് കാണുന്നത് എന്ന കണക്ക് അവതരിപ്പിക്കുന്നു. ഈ വര്‍ഷം ഓഗസ്റ്റിനും ജൂണിനുമിടയില്‍ 60,000 ഇന്ത്യന്‍ കുട്ടികളുടെ സൈബര്‍ പ്രവര്‍ത്തനങ്ങള്‍ പഠിച്ചാണ് ഇവര്‍ ഈ കണക്കുകള്‍ പുറത്ത് വിടുന്നത്.

കാസ്പര്‍സ്‌കീയുടെ പാരന്റല്‍ കണ്‍ട്രോള്‍ സൗകര്യം പ്രയോജനപ്പെടുത്തിയായിരുന്നു പഠനം നടത്തിയത്. പാരന്‍റല്‍ കണ്‍ട്രോള്‍ വഴി കുട്ടികള്‍ ഇന്റര്‍നെറ്റില്‍ തിരയുന്ന കാര്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ട്. അഡല്‍റ്റ് ഉള്ളടക്കങ്ങള്‍, കുറ്റകൃത്യങ്ങള്‍, ആയുധങ്ങള്‍, മതവുമായി ബന്ധപ്പെട്ടവ, മദ്യം, മയക്ക് മരുന്ന്, വാര്‍ത്താ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള അത്തരം തിരിച്ചില്‍ വിഷയങ്ങളുടെ കണക്കുകളാണ് കാസ്പര്‍സ്‌കീ ശേഖരിച്ചിരിക്കുന്നത്. ഈ കണക്കുകള്‍ അനുസരിച്ച് 0,19 ശതമാനം കുട്ടികള്‍ മദ്യത്തിനും മയക്കുമരുന്നിനുമാണ് തിരഞ്ഞത്. 
2.81 ശതമാനം പേര്‍ അഡല്‍ട്ട് ഉള്ളടക്കങ്ങളാണ് തിരഞ്ഞത്, 3.06 ശതമാനം പേര്‍ കംപ്യൂട്ടര്‍ ഗെയിമുകള്‍ക്കും, 6.25 ശതമാനം പേര്‍ വാര്‍ത്ത മാധ്യമങ്ങളും തിരഞ്ഞു. 13.80 ശതമാനം കുട്ടികള്‍ ഫെയ്‌സ്ബുക്കും ട്വിറ്ററും ഉള്‍പ്പടെയുള്ള ഇലക്‌ട്രോണിക്ക് കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളാണ് തിരഞ്ഞത്. 40.68 ശതമാനം കുട്ടികളും സ്ട്രീമിങ്ങ് സംവിധാനങ്ങളാണ് തിരഞ്ഞത്. 2.92 ശതമാനം പേര്‍ മറ്റ് ഉള്ളടക്കങ്ങളും തിരഞ്ഞു.

നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം പോലുള്ള സ്ട്രീമിങ്ങ് വെബ്‌സൈറ്റുള്‍ വീഡിയോകളും സിനിമകളും കാണാനും പാട്ട് കേള്‍ക്കാന്‍ ഐട്യൂണ്‍സ്, ആപ്പിള്‍ മ്യൂസിക്ക്, സ്‌പോട്ടിഫൈ പോലുള്ളവയുമാണ് കുട്ടികള്‍ ഉപയോഗിക്കുന്നതെന്നും കാസ്പര്‍സ്‌കീ റിപ്പോര്‍ട്ടില്‍ പറയുന്നു. യൂട്യൂബ് വീഡിയോകളും കുട്ടികള്‍ ആസ്വദിക്കുന്നുണ്ട്. 

കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം മാതാപിതാക്കള്‍ നിരീക്ഷിക്കണം എന്ന് സൈബര്‍ സുരക്ഷാ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇന്റര്‍നെറ്റ് ഉപയോഗത്തോട് ഏറെ അടുപ്പമുള്ള ഒരു തലമുറയാണ് വളര്‍ന്നുവരുന്നതെന്ന് വ്യക്തമാക്കുകയാണ് ഈ പഠന റിപ്പോര്‍ട്ട്. അത്യാധുനിക സാങ്കേതിക സംവിധാനങ്ങള്‍ക്ക് കുട്ടികള്‍ക്കിടയില്‍ ഏറെ പ്രചാരം ലഭിക്കുന്നു. പലവഴി ലഭിക്കുന്ന വീഡിയോകളും സിനിമകളും കുട്ടികളില്‍ സ്വാദീനം ചെലത്തുവാന്‍ കഴിയുമെന്ന് പഠനം പറയുന്നു.

click me!