ലൈം​ഗികാതിപ്രസരമുള്ള വീഡിയോസ്; നെറ്റ്ഫ്ലിക്സിനും ആമസോൺ പ്രൈമിനും എതിരെ ഹർജി

By Web TeamFirst Published Nov 14, 2018, 6:28 PM IST
Highlights

ഉപഭോക്താക്കളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് വേണ്ടി ആഭാസവും ലൈം​ഗികതയുടെ അതിപ്രസരമുള്ള വീഡിയോകൾ നൽകുകയാണെന്ന് ഇവർ ചെയ്യുന്നതെന്ന് പരാതിയിൽ ആരോപിക്കുന്നു.

ദില്ലി: നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ എന്നീ ജനപ്രിയ സ്ട്രീമിം​ഗ്  വീഡിയോ പ്ലാറ്റ്ഫോമുകൾക്കെതിരെ ഹർജി. ലൈം​ഗികാതിപ്രസരമുളള വീഡിയോകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. ജസ്റ്റിസ് ഫോർ റൈറ്റ്സ് എന്ന സന്നദ്ധ സംഘടനയാണ് ദില്ലി ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. സർക്കാരിനോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്. 

ഉപഭോക്താക്കളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് വേണ്ടി ആഭാസവും ലൈം​ഗികതയുടെ അതിപ്രസരമുള്ള വീഡിയോകൾ നൽകുകയാണ് ഇവർ ചെയ്യുന്നതെന്ന് പരാതിയിൽ ആരോപിക്കുന്നു. ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോനും ജസ്റ്റിസ് വി. കമലേശ്വർ റാവുവും അടങ്ങിയ ബെഞ്ചാണ് ഹർജിയിൽ  സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. ഫെബ്രുവരി എട്ടിന് ഹർജിയിൽ വാദം കേൾക്കും. 

ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരവും ഐടി ആക്റ്റ് പ്രകാരവും കുറ്റകരമാണെന്ന് കാണിച്ചാണ് സന്നദ്ധ സംഘടന കോടതിയെ സമീപിച്ചിരിക്കുന്നത്. രാജ്യത്തെ പോൺ സൈറ്റുകൾ തടയാൻ ടെലികോം കമ്പനികൾക്ക് സർക്കാർ നിർദ്ദേശം നൽകിയിരുന്നു. അതിന് പിന്നാലെയാണ് ഈ സ്ട്രീമിം​ഗ് പ്ലാറ്റ്ഫോമുകൾക്കെതിരെയും പരാതി ഉയർന്നിരിക്കുന്നത്. 
 

click me!