സ്വപ്നം കാണുന്നതിനും അപ്പുറത്തേക്ക്; ഹ്യൂമനോയിഡുകളുമായി ഇലോണ്‍ മസ്ക്

By Web TeamFirst Published Oct 4, 2022, 4:26 AM IST
Highlights

ദശലക്ഷക്കണക്കിന് വരുന്ന റോബോട്ടുകളെ പുറത്തിറക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അത് നടപ്പിലാക്കാനായാൽ ഇതുവരെയുള്ള മനുഷ്യ സംസ്കാരത്തെ തന്നെ അത് മാറ്റിമറിക്കുമെന്നും മസ്ക് പറഞ്ഞു.

ദാരിദ്ര്യം തുടച്ചുനീക്കി കൊണ്ടുള്ള , സമ്പദ് സമൃദ്ധമായ ഒരു ഭാവിയാണ് മുന്നിൽ കാണുന്നതെന്ന് ഇലോൺ മസ്ക്. ടെസ്‌ലയുടെ 2022 'എഐ ഡേ'യിലാണ് മസ്‌ക്   റോബോട്ട് സാങ്കേതികവിദ്യയുടെ പുരോഗതിയെ കുറിച്ചുള്ള പ്രദർശനം നടത്തിയത്. തുടർന്ന് റോബോട്ടുകളെ കുറിച്ചും മസ്ക് വിവരിച്ചു .ഭാവിയിൽ ഇവിടത്തേക്ക് ആവശ്യമായ എല്ലാം ഉത്പന്നങ്ങളും സേവനങ്ങളും നൽകാൻ റോബോട്ടുകൾക്ക് കഴിയും. ദശലക്ഷക്കണക്കിന് വരുന്ന റോബോട്ടുകളെ പുറത്തിറക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും മസ്ക് പറഞ്ഞു. അത് നടപ്പിലാക്കാനായാൽ ഇതുവരെയുള്ള മനുഷ്യ സംസ്കാരത്തെ തന്നെ അത് മാറ്റിമറിക്കും. ഇതിന് പിന്തുണയുമായി ഫോബ്സും രംഗത്ത് എത്തിയിട്ടുണ്ട്. 

 ടെസ്ലയ്ക്കോ മറ്റെതെങ്കിലും കമ്പനിയ്ക്കോ ആക്ടീവായ റോബോട്ടുകളെ കുറഞ്ഞ ചിലവിൽ നിർമിക്കാനായാൽ പല മേഖലകളിലും സ്വപ്നം കാണുന്നതിന് അപ്പുറം മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്നും ഫോബ്സ് പറയുന്നു. വെയർഹൗസ്, ഫാസ്റ്റ്ഫുഡ് മേഖലകളും, ഗാർഡുകൾ, ഫാക്ടറി ജോലിക്കാർ, നിർമ്മാണ തൊഴിലാളികൾ, സ്‌റ്റോക്കിങ് ക്ലാർക്കുമാർ, വേലക്കാരികൾ, പ്രകൃതി മോടിപിടിപ്പിക്കൽ വേലകൾ ചെയ്യുന്നവർ, ഷിപ്പിങ് മേഖലയിൽ ജോലിയെടുക്കുന്നവർ തുടങ്ങിയ ജോലികൾ ഹ്യൂമനോയിഡ് റോബോട്ടുകളെ ഏൽപ്പിക്കാനാകും. ടെസ്ലയ്ക്കും മറ്റു കമ്പനികൾക്കും ഇത്തരം റോബോട്ടുകളെ പ്രവർത്തന സജ്ജമാക്കാൻ കഴിയണമെന്നില്ല.

 പല തരത്തിൽ ക്രമീകരിക്കാനാവുന്ന തരത്തിലുള്ള  റോബോട്ട് സെല്ലുകൾ ഉണ്ടാക്കിയെടുക്കുകയെന്ന ലക്ഷ്യമാണ് നല്ലത് എന്നൊരു വാദമുണ്ട്. മോഡ്യുലർ, സെൽഫ്-റീകോൺഫിഗറിങ് റോബോട്ട് സിസ്റ്റമെന്നും ഇതിനെ പറയുന്നത്. ടെസ്‌ല ബോട്ടൂകൾ പ്രവർത്തിക്കുന്നത് ടെസ്‌ല എഐ ചിപ്പ് ഉപയോഗിച്ചായിരിക്കും. ക്യാമറകളാണ് റോബോട്ടിന്റെ കണ്ണുകൾ. ചെവിക്ക് വേണ്ടി മൈക്രോഫോൺ ഉപയോഗിക്കും, സ്വരത്തിന് സ്പീക്കറുകളും.  2.3കിലോവാട്ട് അവർ (kWh) ആണ് ഇതിന്റെ ബാറ്ററി പാക്ക്.  മണിക്കൂറിൽ പരമാവധി എട്ടു കിലോമീറ്റർ വരെ സ്പീഡ് കിട്ടും. വൈ-ഫൈ, എൽടിഇ കണക്ടിവിറ്റികളാണ് ഈ റോബോട്ടിന് ഉള്ളത്. 73 കിലോഗ്രാം ആണ് ഭാരം. റോബോട്ടിന്റെ കൈയ്യിൽ ഒമ്പത് കിലോ ഭാരം വരെ കൊണ്ടുനടക്കാനാകും. 

വ്യത്യസ്തകൾ കൊണ്ടുവരാനാണ് ടെസ്ല റോബോട്ടിക്സ് ടീം പരമാവധി ശ്രമിക്കുന്നത്. നടപ്പിലും ഇരിപ്പിലും കുത്തിയിരിപ്പിലും വരെ അത് പരീക്ഷിക്കാനുള്ള ശ്രമത്തിലാണ് ടെസ്ല. ഒരു വശത്തേക്ക് മാറി നടക്കുന്നതും നടക്കുമ്പോൾ ചെരിയുന്നതും നിലത്തുള്ള വസ്തുവിനെ കണ്ണിന്റെ ഉയരം വരെ ഉയർത്തുക, ഒരു വസ്തുവിനെ ഞെക്കുകയും, അമർത്തിപ്പിടിക്കുകയും ചെയ്യുക, അത് ഉയർത്തുക എന്നീ കാര്യങ്ങൾ ഒക്കെ പരിശീലിപ്പിക്കാനാണഅ ടെസ്ലയുടെ ശ്രമം. കുന്ന് കയറാനും ഡ്രില്ലും സ്ക്രൂഡ്രൈവർ ഉപയോഗിക്കാനും വസ്തുക്കളെ തള്ളാനും വലിച്ചെടുക്കാനും ഒക്കെ പരീശിലിപ്പിക്കുന്നുണ്ട്.

click me!