ഫേസ്ബുക്ക് കരാര്‍ ജീവനക്കാര്‍ക്കും മുഴുവന്‍ ശമ്പളത്തോടെ വര്‍ക്ക് ഫ്രം ഹോം

By Web TeamFirst Published Mar 19, 2020, 2:39 PM IST
Highlights

ഫേസ്ബുക്കിലെ കരാര്‍ ജീവനക്കാര്‍ക്കും മുഴുവന്‍ ശമ്പളത്തോടെ വര്‍ക്ക് ഫ്രം ഹോം അനുവദിച്ചു. 

സാന്‍ഫ്രാന്‍സിസ്‌കോ: കണ്ടന്റ് മോഡറേറ്റര്‍മാരായ കരാര്‍ ജീവനക്കാര്‍ക്കും വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവാദം നല്‍കി ഫേസ്ബുക്ക്. മുഴുവന്‍ ശമ്പളത്തോടു കൂടിയാണ് വര്‍ക്ക് ഫ്രം ഹോം അനുവദിക്കുന്നത്.

കൊവിഡ് 19 പ്രതിസന്ധി നിലനില്‍ക്കെ ഉള്ളടക്കങ്ങള്‍ നിരീക്ഷിക്കുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താനാണ് ഫേസ്ബുക്കിന്റെ തീരുമാനം. പൊതുജനാരോഗ്യം മെച്ചപ്പെടുന്നത് വരെ വര്‍ക്ക് ഫ്രം ഹോം തുടരുമെന്ന് ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു. 

15,000 കണ്ടന്റ് മോഡറേറ്റര്‍മാരാണ് ഫേസ്ബുക്കിനുള്ളത്. പുറത്തു നിന്നുള്ള കരാര്‍ കമ്പനികളാണ് ഇവരെ നിയമിച്ചത്. ഫേസ്ബുക്കിന്റെ സോഫ്റ്റ് വെയറോ ഉപയോക്താക്കളോ ചൂണ്ടിക്കാണിക്കുന്ന പോസ്റ്റുകള്‍ വിലയിരുത്തി നടപടി സ്വീകരിക്കുകയാണ് ഇവരുടെ ജോലി. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


 

click me!