ഗൂഗിള്‍ ഇന്‍ബോക്സ് ആപ്പ് നിര്‍ത്തുന്നു

By Web TeamFirst Published Sep 13, 2018, 2:52 PM IST
Highlights

2014 ലാണ് ഗൂഗിള്‍ ജി-മെയില്‍ ഉപയോക്താക്കള്‍ക്കായി ഇന്‍ബോക്സ് ആപ്പ് ഇറക്കുന്നത്

ഗൂഗിളിന്‍റെ ഇന്‍ബോക്സ് ബൈ ജി-മെയില്‍ നിര്‍ത്താന്‍ തീരുമാനമായി. ഈ ആപ്പിന്‍റെ പ്രവര്‍ത്തനം ഗൂഗിള്‍ 2019 മാര്‍ച്ചില്‍ അവസാനിപ്പിക്കും. ഇതോടെ ഇപ്പോള്‍ ഇന്‍ബോക്സ് ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ജി-മെയിലേക്ക് മാറാം. ജൂണ്‍മുതല്‍ ഗൂഗിള്‍ വരുത്തുന്ന മാറ്റങ്ങളുടെ ഭാഗമായാണ് ഇന്‍ബോക്സ് ആപ്പ് നിര്‍ത്തുന്നത്.

2014 ലാണ് ഗൂഗിള്‍ ജി-മെയില്‍ ഉപയോക്താക്കള്‍ക്കായി ഇന്‍ബോക്സ് ആപ്പ് ഇറക്കുന്നത്. ജി-മെയിലിന്‍റെ ഡെസ്ക്ടോപ്പ് ആപ്പില്‍ നിന്നും വ്യത്യസ്തമായി ആ ദിനങ്ങളില്‍ ഈ ആപ്പ് കൂടുതല്‍ ക്രിയേറ്റീവ് ഫീച്ചേര്‍സ് നല്‍കിയിരുന്നു. അടുത്തിടെ ജി-മെയില്‍ മൊബൈല്‍ ഡെസ്ക്ടോപ്പ് പതിപ്പുകളില്‍ നല്‍കിയ പല ഫീച്ചറുകളും അന്ന് തന്നെ ഗൂഗിള്‍ ഇന്‍ബോക്സില്‍ നല്‍കിയിരുന്നു.

2019 ല്‍ ഈ ആപ്പ് നിര്‍ത്തിയേക്കുമെന്ന് നേരത്തെ തന്നെ ഗൂഗിള്‍ സൂചന നല്‍കിയിരുന്നു. അതേ സമയം ഇന്‍ബോക്സ് ആപ്പില്‍ റിമൈന്‍റര്‍ ഫീച്ചേര്‍സ് ഉപയോഗിച്ചിരുന്നവര്‍ ഇനി മുതല്‍ ഗൂഗിള്‍ ടാസ്ക്, ഗൂഗിള്‍ കീപ്പ് ആപ്പ് എന്നിവ ഉപയോഗിക്കണം എന്നാണ് ഗൂഗിള്‍ നിര്‍ദേശിക്കുന്നത്. ഇവ ഐഒഎസിലും, ആന്‍‍ഡ്രോയ്ഡിലും ലഭിക്കും. 

click me!