വാട്ട്സ്ആപ്പില്‍ ട്രെയിന്‍ വിവരങ്ങള്‍ തല്‍സമയം അറിയാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

By Web TeamFirst Published Jul 30, 2018, 12:46 PM IST
Highlights

തത്സമയ ട്രെയിന്‍ വിവരങ്ങള്‍ ഇനി ലളിതമായി വാട്ട്സ്ആപ്പില്‍ ലഭിക്കും. മേക്ക് മൈ ട്രിപ്പുമായി സഹകരിച്ച് യാത്രക്കാര്‍ക്കായി പുതിയ സംവിധാനം  റെയില്‍വെ ഒരുക്കിയിരിക്കുന്നത്. 

ദില്ലി: തത്സമയ ട്രെയിന്‍ വിവരങ്ങള്‍ ഇനി ലളിതമായി വാട്ട്സ്ആപ്പില്‍ ലഭിക്കും. മേക്ക് മൈ ട്രിപ്പുമായി സഹകരിച്ച് യാത്രക്കാര്‍ക്കായി പുതിയ സംവിധാനം  റെയില്‍വെ ഒരുക്കിയിരിക്കുന്നത്. ട്രെയിന്‍ സമയം, ഏത് സ്‌റ്റേഷനിലാണ് ട്രെയിന്‍ ഉള്ളത്, ബുക്കിങ് സ്റ്റാറ്റസ് എന്നിവയെല്ലാം വാട്‌സാപ്പിലൂടെ യാത്രക്കാര്‍ക്ക് അയച്ചുകൊടുക്കുന്നു. ഇതോടെ  ട്രെയിന്‍ വിവരങ്ങള്‍ക്കായി മറ്റ് ആപ്പുകളെ ആശ്രയിക്കേണ്ടിവരുന്നത് ഒഴിവാക്കാന്‍ സാധിക്കും. 

മെയ്ക്ക് മൈ ട്രിപ്പ് നമ്പറായ 7349389104 എന്ന നമ്പര്‍ സേവ് ചെയ്ത് ഇന്ത്യന്‍ റെയില്‍വെയുടെ വാട്‌സാപ്പ് ചാറ്റ് ബോക്സിസിലൂടെ ഏത് ട്രെയിന്‍റെ വിവരങ്ങളാണോ അറിയേണ്ടത് അതിന്‍റെ നമ്പര്‍ അയച്ചുകൊടുത്താല്‍ മതി. മറുപടി ഉടന്‍ ലഭ്യമാകും. 

വിവരങ്ങള്‍ ലഭിക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

  1. വാട്സ് ആപ്പിന്‍റെ ഏറ്റവും പുതിയ വേര്‍ഷന്‍ അപ്ഡേറ്റ് ചെയ്യുക
  2. മേക്ക് മൈ ട്രിപ്പിന്‍റെ ഈ (07349389104 )  നമ്പര്‍ മൊബൈലില്‍ സേവ് ചെയ്യുക
  3. വാട്സാപ്പിന്‍റെ കോണ്ടാക്ട പട്ടികയെടുത്ത് റീഫ്രഷ് ചെയ്ത ശേഷം നമ്പര്‍ ലഭ്യമാണെന്ന് ഉറപ്പുവരുത്തുക
  4. മേല്‍ പറഞ്ഞ നമ്പറില്‍ ചാറ്റ് തുറന്ന് അറിയാനുള്ള കാര്യങ്ങള്‍ അയക്കുക ഉദ: ട്രെയിന്‍ സ്റ്റാറ്റസ് ആണെങ്കില്‍ ട്രെയിന്‍ നമ്പര്‍ അയക്കുക, ബുക്കിങ് സ്റ്റാറ്റസ് അറിയാന്‍ പിഎന്‍ആര്‍ നമ്പര്‍ നല്‍കുക.
  5. ആവശ്യമായ വിവരങ്ങള്‍ ലഭ്യമാകും
click me!