ഇന്ത്യന്‍ പരീക്ഷിച്ച ആര്‍എല്‍വിയെക്കുറിച്ച് അറിയേണ്ട 10 കാര്യങ്ങള്‍

By Web DeskFirst Published May 24, 2016, 9:58 AM IST
Highlights

രാവിലെ ഏഴ് മണിയോടെ ശ്രീഹരിക്കോട്ടയില്‍ നിന്നായിരുന്നു പരീക്ഷണ വിക്ഷേപണം. ഭ്രമണ പഥത്തില്‍ ഉപഗ്രഹത്തെ എത്തിച്ച  ശേഷം തിരിച്ചെത്തുന്ന ലോഞ്ച് വെഹിക്കിള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കും.ഏകദേശം ഇരുപത് മിനിറ്റ് സമയം മാത്രമാണ് ഇതിന് വേണ്ടി വരിക. പുനരുപയോഗിക്കാവുന്ന റോക്കറ്റിന് വേണ്ടിയുള്ള പരീക്ഷണങ്ങള്‍ പലതവണ നടന്നിരുന്നെങ്കിലും ഇതൊന്നും വിജയത്തിലെത്തിക്കാന്‍ ഇതുവരെ കഴിഞ്ഞിരുന്നില്ല. 

ഇത്തരത്തില്‍ നാസ ഉള്‍പ്പെടെ നടത്തിയ പരീക്ഷണങ്ങള്‍ പരാജയപ്പെട്ടിരുന്നു. ബഹിരാകാശ വിക്ഷേപണ ചെലവില്‍ ഗണ്യമായ കുറവു വരുത്താന്‍ ഇത് സഹായകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പൂര്‍ണ സജ്ജമായ റോക്കറ്റ് ലോഞ്ച് വെഹിക്കിളിനേക്കാള്‍ ആറ് മടങ്ങ് ചെറുതാണ് ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിക്ഷേപിച്ച ആര്‍എല്‍‍വി ടിഡി. കാഴ്ചയില്‍ യുഎസ് സ്‌പേസ് ഷട്ടിലിനോട് സാമ്യമുള്ള വിമാന മാതൃകയിലുള്ള വാഹനത്തിന് ഒന്നര ടണ്ണിലേറെ ഭാരമുണ്ട്. 


ഈ സ്പൈസ് ഷട്ടിലിനെക്കുറിച്ച് നിങ്ങള്‍ അറിയേണ്ട 10 കാര്യങ്ങള്‍

ഈ സ്പേസ് ഷട്ടില്‍ നിര്‍മ്മിച്ചത് തിരുവനന്തപുരത്തെ വിക്രം സാരാഭായി സ്പേസ് സെന്‍ററിലാണ്. 600ഓളം ശാസ്ത്രജ്ഞര്‍ 5 വര്‍ഷം കഠിന പരിശ്രമം ചെയ്തതിന്‍റെ ഫലമായാണ് 6.5 മീറ്റര്‍ നീളവും 1.75 ടണ്‍ ഭാരവുമുള്ള ബഹിരാകാശ വാഹനം നിര്‍മ്മിക്കപ്പെട്ടത്. മൊത്തം ചിലവ് 95 കോടി രൂപ.

ആദ്യമായാണ് ഇന്ത്യ വിമാനത്തിന്‍റെ മാതൃകയില്‍ ഒരു സ്‌പേസ് ഷട്ടില്‍ ഐഎസ്ആര്‍ഒ വിക്ഷേപിക്കുന്നത്.

പുനരുപയോഗത്തിനു പ്രാപ്തിയുള്ള വാഹനമായതിനാല്‍ ബഹിരാകാശത്ത് സാധനങ്ങളെത്തിക്കുന്നതിനുള്ള ചിലവ് 10 മടങ്ങ് കുറയ്ക്കാന്‍ സാധിക്കും. നിലവില്‍ ഒരു കിലോയോളം വരുന്ന വസ്തു ബഹിരാകാശത്തെത്തിക്കാന്‍ 20,000 ഡോളആണ് ചിലവ്.

ഇതുപോലെ രണ്ട് വാഹനങ്ങള്‍ കൂടി നിര്‍‌മ്മിക്കാന്‍ ഐഎസ്ആര്‍ഒ പദ്ധതിയിടുന്നുണ്ട്. മൂന്നാം ഘട്ടത്തില്‍, 2030ഓടെ, 40 മീറ്റര്‍ നീളമുള്ള 'ജയന്‍റ് വെഹിക്കി'ളാകും നിര്‍മ്മിക്കുക

9 ടണ്‍ വരുന്ന റോക്കറ്റ് എഞ്ചിനിലാണ് RLV-TD വിജയകരമായി വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയില്‍ നിന്നും 500 കി.മി അകലെ ബംഗാള്‍ ഉള്‍ക്കടലിലെ സാങ്കൽപിക റണ്‍വേയിലേക്ക് ഇത് പതിച്ചു. ഭൂമിയുടെ ഭ്രമണപഥത്തില്‍ ഉപഗ്രഹത്തെ എത്തിച്ച ശേഷം തിരിച്ച് ഭൂമിയിലെത്താൻ കഴിയുന്ന വിധത്തിലാണ് RLV-TD നിര്‍മ്മിച്ചിരിക്കുന്നത്.

ഇതാദ്യമായാണ് ISRO ചിറകുള്ള ഒരു യന്ത്രവാഹനം വിക്ഷേപിച്ചതിനുശേഷം അത് ഒരു make-shift റണ്‍വേയിലേക്ക് തിരിച്ചിറക്കുന്നത്.

RLV നിര്‍മ്മാണത്തിന്‍റെ 3ആം ഘട്ടത്തില്‍ ബഹിരാകാശയാത്രികരെ അയയ്ക്കാന്‍ ഇന്ത്യക്ക് കഴിയും.

നിലവില്‍ ഒരു രാജ്യവും ഒരു വിമാന മോഡലിലുള്ള ബഹിരാകാശ വാഹനം ബഹിരാകാശത്തേക്ക് അയയ്ക്കുന്നില്ല. യു എസ് 2011ല്‍ തങ്ങളുടെ സ്പേസ് ഷട്ടിലുകളുടെ ഉപയോഗം നിര്‍ത്തി. റഷ്യയാകട്ടെ 1989ല്‍ ഒരിക്കല്‍ മാത്രമാണ് തങ്ങളുടേത് ഉപയോഗിച്ചത്.

എന്നാല്‍ അന്തിമമായി രൂപകല്‍പ്പന ചെയ്യുന്ന ആര്‍എല്‍വിക്ക് 32 മീറ്റര്‍നീളവും 72 ടണ്‍ ഭാരവുമുണ്ടാകും. പരീക്ഷണം വിജയിച്ചെങ്കിലും അന്തിമ സ്‌പേസ് ഷട്ടില്‍ സജ്ജമാകാന്‍ 15 വര്‍ഷത്തോളമെടുക്കുമെന്നാണ് ഐഎസ്ആര്‍ഒയുടെ കണക്കുകൂട്ടല്‍.

click me!