മൊബൈലാണ് രക്ഷയുടെ ആയുധം; ചാര്‍ജ് ഇല്ലെങ്കില്‍ അത്യാവശ്യഘട്ടത്തില്‍ ഈ വഴി ഉപയോഗിക്കാം

By Web TeamFirst Published Aug 16, 2018, 3:46 PM IST
Highlights

അടിയന്തിര സാഹചര്യത്തിൽ മൊബൈൽ ഫോൺ ചാർജ് തീരും എന്നു പറഞ്ഞു ടെൻഷൻ അടിക്കേണ്ട. വീട്ടിൽ ഉള്ള സംഗതികൾ കൊണ്ടു തന്നെ ചാര്‍ജ് ചെയാം. യാതൊരുവിധ ഇലക്ട്രോണിക്സ് പരിജ്ഞാനവും ആവശ്യമില്ല

പ്രളയം അതിന്‍റെ എല്ലാ ഭീകരതയിലും കേരളത്തില്‍ ആഞ്ഞടിക്കുകയാണ്. സമസ്ത മേഖലകളും മഹാപ്രളയത്തിന്‍റെ പിടിയിലാണ്. മനുഷ്യസാധ്യമായ രക്ഷാപ്രവര്‍ത്തനത്തിന് എല്ലാവരും കൈകോര്‍ത്ത് രംഗത്തുണ്ട്. സാങ്കേതിക വിദ്യയുടെ വികാസം രക്ഷാപ്രവര്‍ത്തനത്തിന് വലിയ തോതില്‍ ഗുണം ചെയ്യുന്നുണ്ട്. മൊബൈല്‍ ഫോണ്‍ തന്നെയാണ് ഏറ്റവും വലിയ ആയുധം. അതുകൊണ്ട് ഫോണ്‍ ചാര്‍ജുണ്ടെന്ന് എപ്പോഴും ഉറപ്പുവരുത്തണം.

വൈദ്യുതി ഇല്ലാത്ത സാഹചര്യം ഉണ്ടാകുകയും ഫോണില്‍ ചാര്‍ജ് ഇല്ലാത്ത അവസ്ഥയുമാണെങ്കില്‍ അത്യാവശ്യ ഘട്ടത്തില്‍ മൊബൈൽ ചാർജ് ചെയ്യാന്‍ വഴിയുണ്ട്.

അടിയന്തിര സാഹചര്യത്തിൽ മൊബൈൽ ഫോൺ ചാർജ് തീരും എന്നു പറഞ്ഞു ടെൻഷൻ അടിക്കേണ്ട. വീട്ടിൽ ഉള്ള സംഗതികൾ കൊണ്ടു തന്നെ ചാര്‍ജ് ചെയാം. യാതൊരുവിധ ഇലക്ട്രോണിക്സ് പരിജ്ഞാനവും ആവശ്യമില്ല.


ആവശ്യമുള്ള സാധനങ്ങൾ

1.യുഎസ്ബി കേബിള്‍
2. ബാറ്ററി - 4 (റിമോട്ടിൽ, ക്ലോക്കിൽ ഒക്കെ ഉള്ളത് മതി)
3.A4 വലിപ്പത്തിലുള്ള പഴയ പേപ്പർ

രീതി

How To Charge Your Phone If There Is No Electricity 👍 pic.twitter.com/DP4r6qHkLB

— Forum Reelz (@Forumreelz)


1 കയ്യിൽ ഉള്ള usb കേബിൾ ചാർജ്‌റിൽ കുത്തുന്ന പിന്നിന് മുമ്പുള്ള wire പൊളിക്കുക (പല്ലു കൊണ്ടു കടിച്ച് കീറിയാലും മതി).

2 അങ്ങനെ കീറിയാൽ മുകളിലെ ചിത്രത്തില്‍ ഉള്ളതുപോലെ 4 ചെറിയ wire ഉണ്ടാകും.

3 അതിലെ ചുവപ്പും കറപ്പു wire എടുത്തു അതിന്‍റെ മുകളിൽ ഉള്ള പ്ലാസ്റ്റിക് ആവരണം കളയുക.

4 മൂന്ന് ബാറ്ററി എടുക്കുക

5 ബാറ്ററിയുടെ കൂർത്ത ഭാഗം അടുത്ത ബാറ്ററിയുടെ മുട്ടിൽ മുട്ടുന്ന പോലെ ഒരു പേപ്പറിൽ ചുരുട്ടി എടുക്കുക , അതായത് ഒന്നിന് പുറകെ ഒന്നു വെച്ചു മൂന്നു ബാറ്ററി ചുരുട്ടി എടുക്കുക , ഇപ്പോൾ അതൊരു വടിപോലെ ഉണ്ടാകും 

6 അതിന്റെ ഒരു അറ്റത്തു ബാറ്ററിയുടേ കുർത്ത അഗ്രം ഉണ്ടാവും അതിൽ ചുവന്ന wire മുട്ടിക്കുക. താഴെ ഭാഗത്തു കറുത്ത wire മുട്ടിക്കുക

7 ഇപ്പോൾ മൊബൈൽ charge ചെയ്തു തുടങ്ങുന്നത് കാണാം 

8 ഈ നിലയില്‍ ഒരു പത്തു മിനിറ്റ് പിടിച്ചാൽ തന്നെ 20 % charge മൊബൈലിൽ വരും 

9. 4 ദിവസം വരെ ഇങ്ങനെ മൊബൈൽ ഓടിക്കാം , എത്ര നേരം പിടിച്ചോണ്ടു ഇരിക്കുന്നു അത്രയും charg ആവും 

10 ബാറ്ററിയുടെ കൂര്‍ത്ത ഭാഗത്തു ചുവപ്പ് വയർ തന്നെ ആണ്‌ മുട്ടിച്ചതെന്ന് ഉറപ്പ് വരുത്തുക.

കടപ്പാട് :സോഷ്യല്‍ മീഡിയ

click me!