വാട്സ് ആപ്പില്‍ ഹാക്കര്‍മാര്‍ കടന്നുകയറും; ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തും; അസ്വാഭാവിക സന്ദേശങ്ങള്‍ ശ്രദ്ധിക്കണം

By Web TeamFirst Published Aug 14, 2018, 7:11 PM IST
Highlights

സുഹൃത്തുകളില്‍ നിന്നും അല്ലാത്തവരില്‍ നിന്നും അസ്വാഭാവികമായ സന്ദേശങ്ങല്‍ വന്നാല്‍ കരുതലോടെ കൈകാര്യം ചെയ്യണമെന്നും ഇവര്‍ പറയുന്നു. ഇസ്രയേല്‍ സൈബര്‍ വിദഗ്ദരുടെ കണ്ടെത്തലുകള്‍ പരിശോധിക്കുമെന്ന് വാട്സ്ആപ്പ് ആധികൃതര്‍ വ്യക്തമാക്കി

പുതിയ കാലത്തെ ഏറ്റവും സജീവമായ ഇടമാണ് വാട്സ്ആപ്പ്. ഫേസ്ബുക്കും വാട്സ്ആപ്പും വ്യക്തിയായി മാറുന്ന കാലത്ത് സോഷ്യല്‍ മീഡിയ ഇടങ്ങളുടെ സുരക്ഷിതത്വം വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ആഗോള തലത്തില്‍ തന്നെ ഇത് വലിയ പ്രശ്നവും ചോദ്യവുമായി മാറിയിട്ടുണ്ട്.

സോഷ്യല്‍ മീഡിയകളുടെ സുരക്ഷിതത്വം അധികൃതര്‍ ഉറപ്പുപറയുന്നുണ്ടെങ്കിലും സംശയങ്ങള്‍ വര്‍ധിക്കുകയാണ്. അതിനിടയിലാണ് ഇസ്രയേല്‍ സൈബര്‍ സുരക്ഷാ വിഭാഗം കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തിയത്. 

വാട്സ്ആപ്പിലെ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ടെക്നോ‍ളജിയെ തന്നെ ചോദ്യം ചെയ്യുകയാണ് ഇവര്‍. രണ്ട് വ്യക്തികള്‍ തമ്മില്‍ അയക്കുന്നതോ ഗ്രൂപ്പിലേക്ക് അയക്കുന്നതോ ആയ സന്ദേശങ്ങള്‍ മറ്റുള്ളവര്‍ക്ക് കാണാനാകില്ലെന്ന വാദം ശരിയല്ലെന്നാണ് ഇവരുടെ പക്ഷം. ചില അസ്വാഭാവിക സന്ദേശങ്ങള്‍ വഴി ഹാക്കര്‍മാര്‍ക്ക് വാട്സ്ആപ്പില്‍ കടന്നു കയറാമെന്നും അതു വഴി സന്ദേശങ്ങള്‍ കാണാനാകുമെന്നും ഇസ്രയേല്‍ സൈബര്‍ വിദഗ്ദര്‍ ചൂണ്ടികാട്ടുന്നു.

വാട്സ്ആപ്പ് അക്കൗണ്ടുകളില്‍ കടന്നുകയറുന്ന ഹാക്കര്‍മാര്‍ക്ക് സന്ദേശങ്ങള്‍ കൈമാറാനാകുമെന്നും ഇവര്‍ പറയുന്നു. ഫോണ്‍ വഴി വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്താനാകുമെന്നും ഇവര്‍ ചൂണ്ടികാട്ടുന്നു.

സുഹൃത്തുകളില്‍ നിന്നും അല്ലാത്തവരില്‍ നിന്നും അസ്വാഭാവികമായ സന്ദേശങ്ങല്‍ വന്നാല്‍ കരുതലോടെ കൈകാര്യം ചെയ്യണമെന്നും ഇവര്‍ പറയുന്നു. ഇസ്രയേല്‍ സൈബര്‍ വിദഗ്ദരുടെ കണ്ടെത്തലുകള്‍ പരിശോധിക്കുമെന്ന് വാട്സ്ആപ്പ് ആധികൃതര്‍ വ്യക്തമാക്കി.

click me!