ഇംഗ്ലണ്ട് ടീമിനെ അഭിനന്ദിച്ച് ഡേവിഡ് ബെക്കാം

By Web DeskFirst Published Oct 28, 2017, 10:40 PM IST
Highlights

ലണ്ടന്‍: ലോകകപ്പില്‍ കന്നികിരീടം ചൂടിയ ഇംഗ്ലണ്ട് ടീമിനെ അഭിനന്ദിച്ച് ഫുട്ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാം. കപ്പുയര്‍ത്തിയ ടീമംഗങ്ങള്‍ക്കും പരിശീലകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ബെക്കാം നന്ദിയറിയിച്ചു. അണ്ടര്‍ 17 ടീമിന്‍റെ കൈയ്യില്‍ ഇംഗ്ലണ്ടിന്‍റെ ഭാവി ശോഭനമാണെന്ന് ബെക്കാം അഭിപ്രായപ്പെട്ടു.

ഇന്‍സ്റ്റാഗ്രാമിലാണ് ഡേവിഡ് ബെക്കാം കൗമാര ടീമിന് ആശംസകളുമായെത്തിയത്. കൊല്‍ക്കത്തയിലെ സാല്‍ട്ട് ലേക് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ സ്‌പെയിനിനെ 5-2ന് തകര്‍ത്താണ് ഇംഗ്ലീഷ് പട ചാമ്പ്യന്‍മാരായത്. 

click me!