സുവര്‍ണ്ണപാദുകം ഇംഗ്ലണ്ടിന്‍റെ ഗോളടിയന്ത്രം റയാന്‍ ബ്രൂസ്റ്ററിന്

By Web DeskFirst Published Oct 28, 2017, 10:54 PM IST
Highlights

ദില്ലി: കൗമാര ലോകകപ്പില്‍ സുവര്‍ണ്ണപാദുകം ഇംഗ്ലണ്ടിന്‍റെ ഗോളടിയന്ത്രം റയാന്‍ ബ്രൂസ്റ്ററിന്. രണ്ട് ഹാട്രിക്കടക്കം എട്ട് ഗോളാണ് ബ്രൂസ്റ്റര്‍ ലോകകപ്പില്‍ നേടിയത്. ഇംഗ്ലണ്ടിനായി തുടര്‍ച്ചയായ മത്സരങ്ങളില്‍ ഹാട്രിക് നേടുന്ന ആദ്യ താരമാണ് ബ്രൂസ്റ്റര്‍. പ്രീക്വാര്‍ട്ടറില്‍ അമേരിക്കയ്ക്കെതിരെയും സെമിയില്‍ ബ്രസീലിനെതിരെയുമാണ് താരത്തിന്‍റെ ഹാട്രിക്ക്. സ്പെയിന്‍റെ സെര്‍ജിയോ റോമസിനെ പിന്തള്ളിയാണ് ബ്രൂസ്റ്ററിന്‍റെ നേട്ടം.

ലിവര്‍പൂള്‍ താരം ഗ്രൂപ്പ് ഘട്ടത്തില്‍ മെക്‌സിക്കോയ്ക്കെതിരെ ഒരു ഗോളും നേടി. ഇംഗ്ലണ്ടിനായി ലോകകപ്പില്‍ കൂടുതല്‍ ഗോള്‍ നേടിയ താരമാണ് ബ്രൂസ്റ്റര്‍. ഇംഗ്ലീഷ് ഇതിഹാസമായ ഗാരി ലിങ്കര്‍ 1986 ലോകകപ്പില്‍ നേടിയ ആറ് ഗോളെന്ന റെക്കോര്‍ഡാണ് മറികടന്നത്. 

click me!