രജിത് കുമാറിന്‍റെ അപ്രതീക്ഷിത വിട വാങ്ങല്‍; പ്രേക്ഷകര്‍ ഞെട്ടലില്‍

Mar 14, 2020, 10:31 PM IST

സുജോയുടെയും ദയയുടെയും കരച്ചിലുകളും പ്രേക്ഷകരുടെ കാത്തിരിപ്പുകളും വിഫലമായി. ബിഗ് ബോസ് വീട്ടില്‍ നിന്ന് രജിത് കുമാറിനെ പുറത്താക്കിയിരിക്കുകയാണ്. ടൈറ്റില്‍ വിന്നറാകാന്‍ വരെ സാധ്യതയുണ്ടായിരുന്ന മത്സരാര്‍ത്ഥിയായ രജിത്തിന്റെ ഇത്തരത്തിലുള്ള ഒരു പുറത്താവല്‍ പ്രേക്ഷകരെയും വീട്ടിലുള്ളവരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.