ഇടുക്കി മറയൂരില്‍ 34കാരിയെ വെടിവെച്ചു കൊന്നു; സഹോദരീപുത്രനടക്കം മൂന്ന് പേര്‍ പിടിയില്‍

Aug 22, 2020, 8:47 AM IST


മറയൂരില്‍ 34കാരിയായ യുവതിയെ വെടിവെച്ച് കൊന്നു. പാണപ്പെട്ടികുടിയില്‍ ചന്ദ്രികയാണ് വെടിയേറ്റ് മരിച്ചത്. സഹോദരീപുത്രനടക്കം മൂന്ന് പേര്‍ പിടിയിലായി. ചന്ദനത്തടി മുറിച്ച് കടത്തിയതിന് ഇവരെ വനംവകുപ്പ് പിടികൂടിയിരുന്നു. ഇത് ഒറ്റികൊടുത്തത് ചന്ദ്രികയാണെന്ന സംശയത്തിലാണ് വെടിവെച്ചതെന്നാണ് സൂചന.