'അമ്മാവനോ, ഇതൊരു പുതിയ അറിവ്'; 'ഗിഫ്റ്റ് ബോക്‌സ്' മാമനെ കുറിച്ച് അഭയ, കമന്റുമായി ആരാധകര്‍

Sep 10, 2020, 8:01 PM IST

ഗായിക അഭയ ഹിരൺമയി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. അമ്മാവൻ കൊച്ചുപ്രേമനൊപ്പമുള്ള ചിത്രവും കുറിപ്പുമാണ് അഭയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. അഭയയുടെ അമ്മാവനാണ് കൊച്ചുപ്രേമന്‍ എന്നത് പലര്‍ക്കും പുതിയ അറിവായിരുന്നു. കുറിപ്പ് കണ്ട ആരാധക‌‍‍ർ രസകരമായ കമൻറുകളും ചിത്രത്തിന് താഴെ കുറിച്ചു.