പതിറ്റാണ്ടുകള്‍ക്ക് ശേഷം കുഞ്ഞഹമ്മദ് ഹാജിയെ സ്‌ക്രീനിലെത്തിക്കാന്‍ നാല് സംവിധായകര്‍; വിവാദം മുറുകുമ്പോള്‍

Jun 23, 2020, 9:56 PM IST

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതകഥ ആസ്പദമാക്കി മലയാളത്തില്‍ നാല് സിനിമകളാണ് നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് സംവിധായകര്‍ ഇദ്ദേഹത്തെ നായക കഥാപാത്രമാക്കി അവതരിപ്പിക്കുമ്പോള്‍ വില്ലന്‍ കഥാപാത്രമാക്കുകയാണ് അലി അക്ബര്‍. ഒരു വ്യക്തിയെ അടിസ്ഥാനമാക്കി നാല് ചിത്രങ്ങള്‍ വരുന്നുവെന്നതിനപ്പുറം ചരിത്രപരമായ പശ്ചാത്തലവും ഇതിന് പിന്നിലുണ്ട്. ജോഷി കുര്യന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.