ഇനിയും ഒന്നും ചെയ്യാതിരുന്നാല്‍ നമ്മുടെ നായ്ക്കള്‍ ചെന്നായ്ക്കളായി മാറുമോ? ഡോ.എം കെ നാരായണന്‍ സംസാരിക്കുന്നു

Jul 2, 2019, 5:57 PM IST

നമ്മുടെ നായ്ക്കള്‍ ചെന്നായ്ക്കളായി മാറുമോ? വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ തെരുവുനായ പ്രശ്‌നം രൂക്ഷമായ സാഹചര്യത്തിലായിരുന്നു കേരള വെറ്ററിനറി സര്‍വകലാശാലയിലെ ഡോ.എം.കെ നാരായണന്റെ അഭിപ്രായ പ്രകടനത്തിലൂടെ ഇങ്ങനെയൊരു വാദമുണ്ടായത്. 'നായ മനുഷ്യരോടൊപ്പം സഞ്ചരിക്കുന്ന ജീവി' എന്ന പുസ്തകം പുറത്തിറങ്ങാനിരിക്കെ പുസ്തകത്തെക്കുറിച്ചും കേരളത്തിലെ തെരുവുനായ പ്രശ്‌നത്തെക്കുറിച്ചും സംസാരിക്കുകയാണ് സര്‍വകലാശാലയിലെ എന്റര്‍പ്രണര്‍ഷിപ്പ് ഡയറക്ടര്‍ കൂടിയായ ഡോ.നാരായണന്‍.