ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്ന് 55കാരന്‍, പിന്നീട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

May 9, 2020, 3:24 PM IST

ലോക്ക്ഡൗണിനിടെ കേരളത്തെ നടുക്കി കൊലപാതകം. മലപ്പുറം കാടാമ്പുഴയില്‍ മധ്യവയസ്‌കന്‍ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്നു. കൊലപ്പെടുത്തിയശേഷം പ്രതി പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. കീഴടങ്ങിയ പ്രതിയെ പോലീസ് അറസ്റ്റ്ചെയ്തു. 55 കാരനായ കാടാമ്പുഴ തടംപറമ്പില്‍ ചോലക്കല്‍പറമ്പില്‍ മായാണ്ടിയാണ് ഭാര്യ സാവിത്രിയെ ശ്വാസംമുട്ടിച്ച് കൊന്നത്.