ഇന്ത്യയുടെ പോരാട്ടം ലോകം അംഗീകരിക്കുന്നു', കൊവിഡ് മുക്തനായ ശേഷം വന്‍ പദ്ധതിയുമായി അമിത് ഷാ

Sep 10, 2020, 4:02 PM IST

കൊവിഡ് രാജ്യത്തിന് അപ്രതീക്ഷിത വെല്ലുവിളിയായി മാറിയെങ്കിലും നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ആസൂത്രിതമായാണ് രോഗത്തെ ചെറുക്കുന്നതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. വാക്സിന്‍ കണ്ടെത്തും വരെ എല്ലാവരും ആവശ്യമായ കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊവിഡ് മുക്തനായ ശേഷം തുടര്‍ചികിത്സയും പൂര്‍ത്തിയാക്കി ഗാന്ധിനഗര്‍ മണ്ഡലത്തിലെ 134 കോടിയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അമിത് ഷാ.