ലോക്ക് നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി ബിജെപി എംഎല്‍എയുടെ പിറന്നാളാഘോഷം;വീഡിയോ

Apr 11, 2020, 11:20 AM IST

കൊവിഡിനെതിരെ പോരാടുകയാണ് നാം. രാജ്യം സമ്പൂര്‍ണ ലോക്ക് ഡൗണിലാണ്. ലോക്ക് ഡൗണ്‍ നീട്ടണമോ വേണ്ടയോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. അതിനിടെയാണ് കര്‍ണാടകയില്‍ ബിജെപി എംഎല്‍എയുടെ പിറന്നാള്‍ ആഘോഷം. സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നതിനിടെ നൂറുകണക്കിന് ആളുകളെ പങ്കെടുപ്പിച്ച് കൊണ്ടാണ് തുമകുരു ജില്ലയിലെ തുറുവേകര എംഎല്‍എ ആയ എം ജയരാമിന്റെ പിറന്നാള്‍ ആഘോഷം.