രോഗലക്ഷണമില്ലാത്ത മലയാളികള്‍ക്കും കൊവിഡ്; അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കി തമിഴ്‌നാട്

Jun 23, 2020, 7:22 PM IST

കഴിഞ്ഞ നാലാഴ്ചയ്ക്കിടെ കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് എത്തിയ 75 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.  കേരളത്തിലുള്‍പ്പെടെയുള്ള കൊവിഡ് പരിശോധനയില്‍ ഭാഗമാകാതെ തമിഴ്‌നാട്ടിലേക്ക് തിരികെ വന്നവരാണ് ഭൂരിഭാഗം പേരും. അതിനാല്‍ കേരളത്തില്‍ നിന്നെത്തുന്നവരെ നിരീക്ഷിക്കുന്നത് കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ് തമിഴ്‌നാട് സര്‍ക്കാര്‍. ലക്ഷണമില്ലാത്ത മലയാളികളിലും കൊവിഡ് സ്ഥിരീകരിക്കുന്നുണ്ട്. ചെന്നൈയില്‍ നിന്നും മനു ശങ്കര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.