ഹോട്ട്‌സ്‌പോട്ടുകളില്‍ പുറത്തിറങ്ങരുത്, അവശ്യവസ്തുക്കള്‍ വീടുകളിലെത്തിക്കും, 'ട്രിപ്പിള്‍ ലോക്കില്‍' കോട്ടയം

Apr 24, 2020, 5:18 PM IST

കോട്ടയം മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഹോട്ട്‌സ്‌പോട്ടുകളില്‍ ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്. ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്ന് കരുതുന്ന 50 പേരെ ഇന്ന് പരിശോധനയ്ക്ക് വിധേയരാക്കി. പനച്ചിക്കാട്, വിജയപുരം പഞ്ചായത്തുകളില്‍ ആരും പുറത്തിറങ്ങരുതെന്നും അവശ്യസാധനങ്ങള്‍ വീടുകളില്‍ എത്തിച്ചുനല്‍കുമെന്നാണ് നിര്‍ദ്ദേശങ്ങള്‍. ജില്ലയിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ, പ്രിന്‍സ് പാങ്ങാടന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.