മുഖം മറച്ച ചിത്രം ട്വിറ്ററിൽ ഡിപിയാക്കി പ്രധാനമന്ത്രി

Apr 14, 2020, 4:22 PM IST

ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത ശേഷം മുഖം മറച്ചുകൊണ്ടുള്ള ചിത്രം ട്വിറ്ററിൽ പ്രൊഫൈൽ പിക്ച്ചർ ആക്കിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് പ്രതിരോധത്തിൽ മുഖം മറയ്‌ക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം പല തവണ വ്യക്തമാക്കിയിരുന്നു.