'അറിയിക്കാതെ റോഡ് അടയ്ക്കും,അവലോകനത്തിനെത്തില്ല'.. പരാതിയിലും വഴങ്ങാതെ യതീഷ് ചന്ദ്ര

Apr 29, 2020, 8:54 PM IST

കൊവിഡ് പ്രതിരോധത്തിനിടെ കണ്ണൂരില്‍ പ്രതിസന്ധിയായി ജില്ലാ കളക്ടറും എസ്പിയും തമ്മില്‍ പോര്. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ പല റോഡുകളും അടച്ചതാണ് കളക്ടറെ ചൊടിപ്പിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി എസ്പിക്ക് കത്തയച്ചതോടെയാണ് ഭിന്നത മറനീക്കി പുറത്തുവന്നത്. കൂടുതല്‍ വിവരങ്ങളുമായി ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി നൗഫല്‍ ബിന്‍ യൂസഫ്..