ഇല്ലായ്മകളെ തോല്‍പ്പിച്ച് പോര്‍വിമാനം പറത്താന്‍ ആഞ്ചല്‍; മകള്‍ക്കൊപ്പം വൈറലായി ഈ അച്ഛനും

Jun 24, 2020, 11:54 AM IST

നിശ്ചയദാര്‍ഡ്യമുണ്ടെങ്കില്‍ ഏത് പ്രതിസന്ധിയെയും തോല്‍പ്പിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് മധ്യപ്രദേശിലെ 24കാരി ആഞ്ചല്‍ ഗംഗ്‌വാള്‍. 25 വര്‍ഷമായി നീമുച്ചിൽ ചായക്കട നടത്തുന്ന സുരേഷ് ഗംഗ്വാളിന്‍റെ മകളാണ് ആഞ്ചൽ. തീര്‍ത്തും പരിതാപകരമായ അവസ്ഥയില്‍ നിന്നാണ് ആഞ്ചൽ വ്യോമസേനയുടെ ഭാഗമായത്.  കുടുംബത്തിലെ കഷ്ടപ്പാടുകള്‍ കാരണം പത്താം ക്ലാസിന് ശേഷം പഠനം നിര്‍ത്തേണ്ടി വന്ന സുരേഷ് തനിക്ക് നേടാനാവാത്തത് മക്കളിലൂടെ സ്വന്തമാക്കുകയാണ്. മകള്‍ ചുമതലയേറ്റെടുക്കുന്നത് നേരിട്ട് കാണാനായില്ലെങ്കിലും പോര്‍വിമാനം പറത്താനൊരുങ്ങുന്ന മകളെയോര്‍ത്ത് അഭിമാനിക്കുകയാണ് അച്ഛന്‍.