തമിഴ്‌നാട്ടില്‍ തുണിക്കടയിലെത്തുന്നവര്‍ക്ക് സാനിറ്റൈസര്‍ കൊടുക്കാന്‍ റോബോട്ട്: വൈറലായി വീഡിയോ

Jul 27, 2020, 2:23 PM IST

തുണിക്കടയില്‍ എത്തുന്ന ഓരോ ഉപഭോക്താവിനും സാനിറ്റൈസര്‍ നല്‍കുന്ന ഒരു ചലിക്കുന്ന റോബോട്ടിന്റെ വീഡിയോ വൈറലാകുന്നു. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുധ രാമനാണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. ചുവന്ന സാരിയില്‍ ഓടിനടക്കുന്ന പെണ്‍ റോബോട്ട് ശരിക്കും ആളുകളെ അമ്പരപ്പിക്കുകയാണ്.