വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്‍കി, നാല് മാസത്തോളം വിവിധയിടങ്ങളില്‍ വെച്ച് പീഡനം; ഒടുവില്‍ അറസ്റ്റ്

Sep 15, 2020, 3:04 PM IST

കൊവിഡ് കാലത്തും കുറ്റകൃത്യങ്ങള്‍ക്ക് നാട്ടില്‍ കുറവില്ല. ഇപ്പോഴിതാ മനസാക്ഷിയെ നടുക്കുന്ന വാര്‍ത്തയാണ് കൊല്ലത്ത് നിന്ന്  വരുന്നത്. വിവാഹവാഗ്ദാനം നല്‍കി പതിനെട്ടുകാരിയെ കടത്തിക്കൊണ്ടുപോയി വിവിധയിടങ്ങളില്‍വെച്ച് പീഡിപ്പിച്ച ശേഷം യുവാവ് ഉപേക്ഷിച്ചു. ഈ യുവാവിനെ ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തു. ചവറ ചെറുശ്ശേരി കെ.പി.തിയേറ്ററിന് എതിര്‍വശം പുളിമൂട്ടില്‍വീട്ടില്‍ ഫെഡറിക് ജെയിംസ് ആണ് അറസ്റ്റിലായത്.