പിതാവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മകന്‍; അമ്മയും ഇളയ സഹോദരനും കൂട്ടുനിന്നു, ചുരുളഴിഞ്ഞതിങ്ങനെ

Jun 7, 2020, 6:46 PM IST

തെലങ്കാനയിലെ കോതൂരിൽ സര്‍ക്കാര്‍ ജോലിക്കായി 55കാരനായ പിതാവിനെ മകന്‍ കൊലപ്പെടുത്തി.  കൊലപാതകത്തിന് അമ്മയും സഹോദരനും കൂട്ടുനിന്നു.സര്‍ക്കാര്‍ സര്‍വീസില്‍ പമ്പ് ഓപ്പറേറ്ററായിട്ടായിരുന്നു ഇവരുടെ പിതാവ് ജോലി ചെയ്തിരുന്നത്. അച്ഛന്‍ മരിച്ചാല്‍ പോളി ഡിപ്ലോമയുള്ള മൂത്തമകന് നിയമനം ലഭിക്കാനായി അമ്മയും ഇളയ സഹോദരനും കൊലപാതകത്തിന് കൂട്ടുനില്‍ക്കുകയായിരുന്നു.