വോട്ടിന് 500 രൂപ വാഗ്ദാനം ചെയ്ത് അണ്ണാ ഡിഎംകെ നേതാവ്, 300 രൂപയുമായി എഎംഎംകെ

Apr 17, 2019, 4:00 PM IST

തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷണത്തില്‍ ആദായനികുതി വകുപ്പ് നടത്തുന്ന റെയ്ഡില്‍ ടിടിവി ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകം ഓഫീസില്‍ നിന്ന് ഒന്നരക്കോടി രൂപ പിടിച്ചെടുത്തു. വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്യാന്‍ പ്രവര്‍ത്തകരോട് നിര്‍ദ്ദേശിക്കുന്ന അണ്ണാ ഡിഎംകെ നേതാവിന്റെ വീഡിയോ പുറത്തുവന്നു.