ഇന്ന് ലോക്‌സഭയിലെത്തിയ 17 എംപിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, 12 പേര്‍ ബിജെപി എംപിമാര്‍

Sep 14, 2020, 3:25 PM IST

ലോക്‌സഭയിലെ 17 എംപിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 12 പേരും ബിജെപി എംപിമാരാണ്. പാര്‍ലമെന്റിലെത്തിയ എല്ലാവരുടെയും ആര്‍ടി പിസിആര്‍ പരിശോധന നടത്തിയിരുന്നു. സ്പീക്കറുടെ നിര്‍ദ്ദേശപ്രകാരമാണ് കര്‍ശന നടപടി.