പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി; അണ്ണാ ഡിഎംകെ നേതാക്കള്‍ അറസ്റ്റില്‍

May 11, 2020, 2:45 PM IST

തമിഴ്‌നാട്ടിലെ വില്ലുപുരത്ത് 15കാരിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. സംഭവത്തില്‍ രണ്ട് അണ്ണാ ഡിഎംകെ നേതാക്കള്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ പിതാവ് ജയകുമാറുമായുള്ള തര്‍ക്കമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് സൂചന. മരണമൊഴിയില്‍ ഇരുവരുടെയും പേരുകള്‍ പെണ്‍കുട്ടി പറഞ്ഞിട്ടുണ്ട്.