Jul 27, 2020, 10:58 AM IST
കൂടുതല്‍ ചൈനീസ് ആപ്പുകള്‍ നിരോധിക്കാനൊരുങ്ങി കേന്ദ്രം. പബ്ജി ഉള്‍പ്പെടെ 275 ആപ്ലിക്കേഷന്റെ പട്ടിക കേന്ദ്രം തയ്യാറാക്കി. അലി എക്സ്പ്രസ്, ലൂഡോ വേള്‍ഡ് എന്നിവയും പട്ടികയിലുണ്ട്. ഡേറ്റാ ചോര്‍ച്ചയും ദേശീയ സുരക്ഷയും മുന്‍നിര്‍ത്തിയാണ് ആപ്പുകള്‍ നിരോധിക്കാന്‍ കേന്ദ്രം തയ്യാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.