'നാല് മാസത്തിനുള്ളിൽ കൊവിഡ് 19 വാക്സിന്‍'; പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി

Jul 2, 2020, 9:01 AM IST

കൊവിഡ് 19 പ്രതിരോധിക്കാന്‍ നാല് മാസത്തിനുള്ളില്‍ വാക്‌സിന്‍ പുറത്തിറങ്ങുമെന്ന് വാക്‌സിന്‍ ഗവേഷണരംഗത്തെ ഇന്ത്യയിലെ പ്രമുഖ സ്ഥാപനമായ പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഓക്‌സ്‌ഫോഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന ഗവേ,ണ ഫലമായാണ് ഒക്ടോബറില്‍ പ്രതിരോധ വാക്‌സിന്‍ പുറത്തിറങ്ങുന്നതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി പുരോഷത്തമന്‍ നമ്പ്യാര്‍ പറഞ്ഞു. അഞ്ച് തരത്തിലുള്ള വാക്‌സിനുകളാണ് തയ്യാറാക്കുന്നതെന്നും ഇതില്‍ രണ്ട് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് എക്‌സ്‌ക്ലൂസീവ്.