Sep 1, 2020, 11:16 AM IST
തമിഴ്നാട്ടിലെ സാത്താന്‍കുളം സ്റ്റേഷനില്‍ വീണ്ടും ലോക്കപ്പ് മര്‍ദ്ദനം. തൂത്തുകുടി സ്വദേശി മാര്‍ട്ടിനാണ് മര്‍ദ്ദനമേറ്റത്. രക്തസ്രാവത്തെ തുടര്‍ന്ന് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ടാണ് ഇയാളെ വീട്ടില്‍ നിന്നും പിടികൂടിയതെന്ന് ഭാര്യ പറയുന്നു. മൂത്ര തടസ്സവും ശ്വാസ തടസവുമുണ്ടായതോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.