വിമത എംഎല്‍എമാരെ കാണാനായില്ല; ഹോട്ടലിന് മുന്നില്‍ ഡികെ ശിവകുമാറിനെ തടഞ്ഞു

Jul 10, 2019, 12:22 PM IST


കോണ്‍ഗ്രസ് വിമത എംഎല്‍എമാര്‍ താമസിക്കുന്ന ഹോട്ടലിലെത്തിയ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിനെ ബിജെപി പ്രവര്‍ത്തകരും എല്‍ജെഡി പ്രവര്‍ത്തകരും തടഞ്ഞു. ഹോട്ടലില്‍ അദ്ദേഹത്തിന്റെ ബുക്കിംഗും ഹോട്ടല്‍ മാനേജ്‌മെന്റ് റദ്ദാക്കി. വിമത നേതാക്കളെ കാണാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.