ഫ്‌ളാറ്റ് തട്ടിപ്പ്: നാട്ടിലേക്ക് പോകാനാകാതെ വൃദ്ധ ദമ്പതികള്‍ അഞ്ച് വര്‍ഷമായി മുംബൈയിലെ വൃദ്ധസദനത്തില്‍

Jan 16, 2020, 10:47 AM IST

തൃശ്ശൂര്‍ സ്വദേശിയായ എഴുപതുകാരനായ അരവിന്ദനും ഭാര്യ സുകുമാരിയുമാണ് അഞ്ച് വര്‍ഷമായി വൃദ്ധസദനത്തില്‍ കഴിയുന്നത്. തൃശ്ശൂരില്‍ ശാന്തിമഠം ബില്‍ഡേഴ്‌സ് നിര്‍മ്മിക്കുന്ന വീടുകളിലൊന്നിനായി മുപ്പത് ലക്ഷം രൂപ ഇവര്‍ നല്‍കി. പത്ത് വര്‍ഷം കഴിഞ്ഞിട്ടും വീട് ലഭിച്ചിട്ടില്ല. നഷ്ടപരിഹാരം നല്‍കാന്‍ കോടതിയുത്തരവുണ്ട്. എന്നാല്‍ അതും നടപ്പിലായില്ല.