മീററ്റില്‍ പ്രതിഷേധക്കാരെ നേരിടുന്നതിന് മുമ്പ് സിസിടിവി ക്യാമറ തകര്‍ക്കുന്ന പൊലീസ്;ദൃശ്യങ്ങള്‍ പുറത്ത്

Dec 27, 2019, 11:02 AM IST

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധങ്ങള്‍ ഉയരുകയാണ്. പ്രതിഷേധങ്ങളെ പൊലീസ് നേരിടുന്നതും വിവാദമാകുകയാണ്. ഉത്തര്‍പ്രദേശിലെ മീററ്റില്‍ പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു. വെടിവെപ്പിന് മുമ്പ് സിസിടിവി തകര്‍ക്കുന്ന പൊലീസുകാരുടെ വീഡിയോ ഇപ്പോള്‍ പുറത്തായിരിക്കുകയാണ്.