'സൈനികതലത്തിലെ ചര്‍ച്ച കൊണ്ടുമാത്രം സംഘര്‍ഷത്തിന് പരിഹാരമാവില്ല': എ കെ ആന്റണി

Jun 16, 2020, 4:27 PM IST

തന്ത്രപ്രധാനമായ പ്രദേശങ്ങളില്‍ നിന്നും ചൈനീസ് സൈന്യം ഒരടി പിന്മാറിയിട്ടില്ലെന്ന് മുന്‍ പ്രതിരോധ മന്ത്രി എ കെ ആന്റണി. സൈനികതലത്തിലെ ചര്‍ച്ച കൊണ്ടുമാത്രം സംഘര്‍ഷത്തിന് പരിഹാരമാവില്ല. രാഷ്ട്രീയ തലത്തിലും ചര്‍ച്ചകള്‍ ആവശ്യമാണ്. അതിര്‍ത്തിയില്‍ എന്താണ് സംഭവിക്കുന്നതെന്ന് പ്രധാനമന്ത്രിയോ പ്രതിരോധ മന്ത്രിയോ ജനങ്ങളോട് വിശദീകരിക്കണമെന്നും ആന്റണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.