ഐഎസ് ഉപേക്ഷിച്ച് തിരിച്ച് ഇന്ത്യയിലേക്കെത്താന്‍ ആഗ്രഹം പ്രകടിപ്പിച്ച് നിമിഷ ഫാത്തിമ; വീഡിയോ സന്ദേശം പുറത്ത്

Mar 16, 2020, 8:41 AM IST

ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന മലയാളികള്‍ ഇന്ത്യയിലേക്ക് തിരികെ വരണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. ഇതിന്റെ വീഡിയോ ദൃശ്യം പുറത്തെത്തി. ഐഎസില്‍ ചേര്‍ന്ന നിമിഷ ഫാത്തിമയുടെയും സോണിയയുടെയും വീഡിയോ സന്ദേശമാണ് പുറത്ത് വന്നത്. അഫ്ഗാന്‍ സൈന്യത്തിന്റെ കസ്റ്റഡിയിലുള്ള ഇവരെ അഫ്ഗാന്‍ സേന ചോദ്യം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്.