രാജിവെച്ച കോണ്‍ഗ്രസ് നേതാക്കള്‍ തിരിച്ചുവരണമെന്ന് കെ സി വേണുഗോപാല്‍

Jul 10, 2019, 11:05 AM IST

കര്‍ണാടകയിലെ പ്രതിസന്ധിയില്‍ ബിജെപി രാഷ്ട്രീയം കളിക്കുന്നെന്ന് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍. ഡികെ ശിവകുമാര്‍ ഒരു കോണ്‍ഗ്രസ് നേതാവാണ്. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരെ കാണാനാണ് അദ്ദേഹം മുംബൈയിലേക്ക് പോകുന്നതെന്നും വിമത എംഎല്‍എമാര്‍ തിരിച്ചുവരണമെന്നും അദ്ദേഹം പറഞ്ഞു.