രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്ക് നീട്ടി

May 1, 2020, 6:29 PM IST

രാജ്യത്ത് ലോക്ക് ഡൗണ്‍ മെയ് 17 വരെ നീട്ടി. ദേശീയ ലോക്ക് ഡൗണില്‍ ഗ്രീന്‍ സോണ്‍ മേഖലകളില്‍ കൂടുതല്‍ ഇളവുകളുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റെയില്‍, വ്യോമ സര്‍വീസുകളും ഇല്ലായിരിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.