മുംബൈയില്‍ മലയാളി നഴ്‌സുമാര്‍ക്കിടയില്‍ കൊവിഡ് പടരുന്നു, ഐസൊലേഷനില്‍ ദുരവസ്ഥ, ദൃശ്യങ്ങള്‍

Apr 22, 2020, 11:44 AM IST

മുംബൈയിലെ ജസ്‌ലോക് ആശുപത്രിയിലെ 22 ഓളം മലയാളി നഴ്‌സുമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ തങ്ങളെ ഐസൊലേഷനിലാക്കിയിരിക്കുന്ന റൂമിന്റെ ദുരവസ്ഥ തുറന്നുകാണിക്കുകയാണ് നഴ്‌സുമാര്‍. ആവശ്യത്തിന് ശുചിമുറികളില്ലെന്നും പെരുമാറ്റവും മോശം രീതിയിലാണെന്നും നഴ്‌സുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.