ശബരിമല പുനഃപരിശോധന ഹര്‍ജി പരിഗണിക്കില്ലെന്ന് വിശാലബെഞ്ച്

Jan 13, 2020, 11:11 AM IST

മതാചാരങ്ങള്‍ ചോദ്യം ചെയ്തുള്ള ഒരു ഹര്‍ജിയും പരിഗണിക്കില്ലെന്ന് ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ടുള്ള ഭരണഘടനാപരമായ ചോദ്യങ്ങള്‍ക്കായി രൂപീകരിച്ച ഒമ്പതംഗ ബെഞ്ച്. പുനഃപരിശോധന ഹര്‍ജി ഈ ബെഞ്ച് പരിഗണിക്കില്ലെന്നും കോടതി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാറിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ബിന്ദു അമ്മിണിക്കായി മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്‌സിംഗുമാണ് ഹാജരാകുന്നത്.