കൊറോണ ഇല്ലാതാക്കാന്‍ മന്ത്രജപം; ലോകം മുഴുവന്‍ മന്ത്രം ജപിക്കണമെന്ന് വിവാദ ആള്‍ദൈവം നിത്യാനന്ദ, വീഡിയോ

Feb 10, 2020, 9:59 AM IST

ഒളിവില്‍ തുടരുന്ന വിവാദ ആള്‍ദൈവം നിത്യാനന്ദയുടെ പുതിയ വീഡിയോ വൈറല്‍. രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന മന്ത്രജപം കൊണ്ട് കൊറോണ വൈറസിനെ ഇല്ലാതാക്കാമെന്നാണ് വീഡിയോയില്‍ പറയുന്നത്. ഫെബ്രുവരി 7 ന് തുടങ്ങി 9 അവസാനിക്കുന്ന ചടങ്ങിന് 'അഖന്ധ മഹാവാക്യ മന്ത്രജപം' എന്നാണ് പേരിട്ടിരിക്കുന്നത്. ലോകം മുഴുവന്‍ 'ഓം നിത്യാനന്ദ പരമശിവോഹം' എന്ന് ജപിക്കണമെന്നാണ് വീഡിയോയില്‍ പറയുന്നത്.