രാംനാഥ് കോവിന്ദിന് പാക് വ്യോമപാത ഉപയോഗിക്കാൻ പാകിസ്ഥാൻ അനുമതി നിഷേധിച്ചു

Sep 7, 2019, 7:37 PM IST

രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന് പാക് വ്യോമപാത ഉപയോഗിക്കാനുള്ള അനുമതി പാകിസ്ഥാൻ നിഷേധിച്ചതായി റിപ്പോർട്ടുകൾ. തിങ്കളാഴ്ചയാണ് ഒമ്പത് ദിവസത്തെ വിദേശസന്ദർശനത്തിനായി രാഷ്‌ട്രപതി യാത്ര തിരിക്കുന്നത്.