ജില്ലാ ജഡ്ജി ഹിന്ദുവല്ലെങ്കില്‍ ഹിന്ദുവായ അഡീഷണല്‍ ജഡ്ജിക്ക് ഭരണസമിതി അധ്യക്ഷന്റെ ചുമതല നല്‍കണം

Aug 25, 2020, 11:43 AM IST

തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ മലയാളിയായ വിരമിച്ച ഹൈക്കോടതി ജഡ്ജിയെ മാത്രമേ ചുമതലയില്‍ നിയമിക്കാവൂ എന്ന വാദം സുപ്രീംകോടതി അംഗീകരിച്ചു. കോടതി ഉത്തരവ് കിട്ടിയാലുടന്‍ അത് സംബന്ധിച്ച നടപടിയുണ്ടാവും. തിരുവനന്തപുരം ജില്ലാ ജഡ്ജി ഹിന്ദുവല്ലെങ്കില്‍ ഹിന്ദുവായ അഡീഷണല്‍ ജഡ്ജിക്ക് ചുമതല നല്‍കാം. പുതിയ ഭരണസമിതി രൂപീകരിക്കാന്‍ നാലാഴ്ചത്തെ സമയം കൂടി നല്‍കിയിട്ടുണ്ട്. ക്ഷേത്രം ട്രസ്റ്റി രാമവര്‍മ്മയുടെ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ തീരുമാനം.