ചീഫ് ജസ്റ്റിസിന് എതിരായ ലൈംഗികാരോപണത്തില്‍ സുപ്രീംകോടതിയുടെ അപൂര്‍വ്വ നടപടി; സിബിഐ, ഐബി മേധാവികളെ വിളിച്ചുവരുത്തി

Apr 24, 2019, 3:42 PM IST

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരായ ലൈംഗികാരോപണത്തില്‍ സിബിഐ, ഐബി, ദില്ലി പൊലീസ് മേധാവികളെ സുപ്രീംകോടതി വിളിച്ചുവരുത്തി. ചീഫ് ജസ്റ്റിസിന് എതിരായ ആരോപണം കെട്ടിച്ചമച്ചതും ഗൂഢാലോചനയുടെ ഫലമായി ഉന്നയിച്ചതുമാണെന്ന അഭിഭാഷകന്റെ ആരോപണത്തിലാണ് നടപടി.