ബംഗാളില്‍ മൂന്ന് നില കെട്ടിടം തകര്‍ന്ന് വീണു, ആര്‍ക്കും പരിക്കില്ല; അമ്പരപ്പിക്കുന്ന വീഡിയോ

Jun 13, 2020, 4:50 PM IST

ബംഗാളിലെ മിഡ്നാപൂരില്‍ നിര്‍മാണത്തിലിരിക്കുന്ന മൂന്ന് നില കെട്ടിടം കനാലിലേക്ക് തകര്‍ന്ന് വീണു. ദാസ്പുരിലെ നിസ്ചിന്ദാപുരിലാണ് സംഭവം. ഇറിഗേഷന്‍ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കനാല്‍ അടുത്ത ദിവസം ശുചീകരിച്ചിരുന്നു. കെട്ടിടത്തിന്റെ ഫൗണ്ടേഷന്‍ ദുര്‍ബലമായതിനാലാണ് തകര്‍ന്നതെന്ന് അധികൃതര്‍ പറഞ്ഞു.