ഹഥ്‌റാസ്: തീവ്ര ഇടതുസംഘടനകള്‍ ആശുപത്രി കേന്ദ്രീകരിച്ച് കലാപത്തിന് ശ്രമിച്ചുവെന്ന് യുപി പൊലീസ് റിപ്പോര്‍ട്ട്

Oct 10, 2020, 11:17 AM IST

ഹഥ്‌റാസ് സംഭവത്തില്‍ തീവ്ര ഇടതുസംഘടനകള്‍ ആശുപത്രി കേന്ദ്രീകരിച്ച് കലാപത്തിന് ശ്രമിച്ചുവെന്ന് യുപി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. മൃതദേഹം ഏറ്റുവാങ്ങരുതെന്ന് കുടുംബത്തിനോട് ആവശ്യപ്പെട്ടുവെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, മൊഴികളില്‍ വൈരുധ്യമുണ്ടെന്നും അമ്മയുടെയും സഹോദരന്റെയും മൊഴി വീണ്ടുമെടുക്കാനും തീരുമാനം.