ഹോട്ട്‌സ്‌പോട്ടില്‍ നിന്നും നാട്ടിലേക്ക് വരേണ്ടെന്ന് പഞ്ചായത്ത് അധികൃതര്‍; മനോവിഷമത്തില്‍ യുവാവിന്റെ ആത്മഹത്യ

Jun 4, 2020, 3:12 PM IST

കേരള, തമിഴ്‌നാട് സര്‍ക്കാരുകള്‍ക്കെതിരെ ആത്മഹത്യ കുറിപ്പ് എഴുതിവെച്ച ശേഷം ചെന്നൈയില്‍ യുവാവിന്റെ ആത്മഹത്യ. യാത്രാപാസ് കിട്ടിയിട്ടും നാട്ടിലേക്ക് വരാന്‍ കഴിയാത്തതിന്റെ മനോവേദനയിലാണ് വടകര സ്വദേശി ബിനീഷ് ആത്മഹത്യ ചെയ്തത്.താമസസ്ഥലത്താണ് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടുത്.ഹോട്ട്‌സ്‌പോട്ടായ ചെന്നൈയില്‍ നിന്ന് വരേണ്ടെന്ന് പഞ്ചായത്ത് അധികൃതര്‍ ഫോണില്‍ വിളിച്ചറിയിച്ചെന്നും അതിന്റെ വിഷമത്തിലാണ് യുവാവ് ആത്മഹത്യ ചെയ്തതെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.